ആദ്യദിനം കോഴിക്കോട് മുന്നിൽ; തൃശൂരും കണ്ണൂരും തൊട്ടുപിറകെ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോൾ 172 പോയിന്റോടെ കോഴിക്കോടും 167 പോയിന്റുമായി തൃശൂരും മുന്നേറുന്നു. കണ്ണൂര്‍ 165 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 161, മലപ്പുറം160 പോയിന്റുമായി ആദ്യസ്ഥാനങ്ങളിലുണ്ട്.
ഇന്ന് രാവിലെയാണ് കലാമാമാങ്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചിരുന്നു. പങ്കെടുക്കലാണ് പ്രധാനമെന്നും പോയിന്‍റ് വാങ്ങാനുള്ള ഉപാധിയായി കലയെ കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഞ്ച് ദിവസം നീളുന്ന കലോത്സവത്തിൽ പതിനാലായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നഗരത്തിലെ 24 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അതേസമയം ഇന്ന് മത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ വൈകിയെങ്കിലും കാണികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.
Story Highlights: 62nd State School Arts Festival first day points
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here