‘മിമിക്രിക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; ഒരു ചാൻസിനായി അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്’; മുകേഷ് എംഎല്‍എ

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പഴയകാല ഓർമകൾ പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. പണ്ട് ഒരുപാട് കൊല്ലം ഞനൊരു മത്സരാർത്ഥി ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി വന്ന സദസിൽ നിൽക്കുമ്പോഴും ഞാൻ കേൾക്കുന്നത് മത്സരാർത്ഥികളുടെ നെഞ്ചിടിപ്പാണ്.(Kalolsavam 2024 Mukesh MLA About Participation)
ഇത്തരം മത്സരം വരുമ്പോൾ ഉള്ള ആവേശമാണ് ഓർക്കാനുള്ളത്. വിപ്ലവകരമായ മാറ്റമാണ് കലോത്സവങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. 1980കളിൽ മിമിക്രിയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ അന്ന് വന്ന പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്.
എവിടെങ്കിലും ഒരു ചാൻസിനായി. തിരുനക്കരയിലെ കലോത്സവത്തിൽ പങ്കെടുത്തിരുന്നെങ്കിലും സമ്മാനം കിട്ടിയില്ലെന്ന് അദ്ദേഹം ഓർത്തു.പല മത്സരങ്ങളിലും വൻ പരാജയങ്ങൾ നേടിയിട്ടുണ്ട്. തളരാതെ മുന്നോട്ട് പോവുക തന്നെ വേണം. സമ്മാനമല്ല ജീവിതത്തെ തളച്ചിടുന്നത് പോത്സാഹനമാണ്. സമ്മാനം കിട്ടിയവരെ മാത്രമല്ല അതിൽ മത്സരിക്കുന്നവരെയും പരിഗണിക്കണം.
കുറെകാലങ്ങൾക്കു മുൻപ് മത്സരങ്ങളിൽ പങ്കെടുത്തു പുരസ്കാരം വാങ്ങുന്നതു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. പിന്നീട് അവർ കല ഉപേക്ഷിക്കും. പക്ഷേ, ഇപ്പോൾ ചാനലുകളിലെല്ലാം നടക്കുന്ന ഷോകളിലൂടെയും മറ്റുംപ്രഫഷനൽസിനെ നമ്മൾ സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ പ്രഫഷനൽ കലാകാരന്മാരെ സൃഷ്ടിക്കുന്ന വേദി കൂടിയാണ് കലോത്സവം.
പ്രശസ്തരായ പലരും കലോത്സവങ്ങളിലൂടെയും കലാപരമായ മറ്റുപരിപാടികളിലൂടെയുമാണ് കയറിവന്നത്. തോൽക്കുന്നവര്‍ക്ക് ഒന്നുമല്ലാതായി പോകുന്ന ഒരു സാഹചര്യം ഉണ്ടാകരുത്. എന്തെങ്കിലും രീതിയിൽ അവരെ രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ അതിനും മുന്‍കൈ എടുക്കണം.
കുട്ടികളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരുടെ പ്രായം അതാണ്. ചെറിയ നെഗറ്റീവുകൾ സംഭവിച്ചാൽ മതി മതി പിൽകാലത്തെ ഒരു പ്രഫഷനലിനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഞാനും ഈ രീതികളിലൂടെയും പല സംഘർഷങ്ങളിലൂടെയും കടന്നുവന്ന ഒരാളാണെന്നും മുകേഷ് പറഞ്ഞു.
Story Highlights: Kalolsavam 2024 Mukesh MLA About Participation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here