മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് AAP

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് ആംആദ്മി പാർട്ടി. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇന്ന് റെയ്ഡ് ഉണ്ടാകുമെന്ന് മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്രിവാൾ ഹാജരായിരുന്നില്ല. മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദജ് കെജ്രിവാളിന് സമൻസ് നൽകിയിരുന്നു.
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം പങ്കെടുക്കുന്നത് തടയുകയാണ് ഇഡി ലക്ഷ്യമെന്ന എഎപി ആരോപിച്ചു. 2021 നവംബർ 17നാണ് ഡൽഹിയിൽ വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാറിൻറെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുകയാണ് എന്നിവയാണ് മദ്യനയത്തിന്റെ ലക്ഷ്യം. നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾ രംഗത്തെത്തിയിരുന്നു.
നഗരത്തെ 32 സോണുകളായി തിരിച്ച്, ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ വീതം തുറക്കാൻ കഴിയുന്നതാണ് പുതിയ മദ്യനയം. മദ്യവിൽപനക്ക് ലൈസൻസ് നേടിയവർക്ക് സർക്കാർ സഹായം ചെയ്തെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. വിവാദമയതോടെ 2022 ജൂലൈയിൽ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
Story Highlights: Kejriwal likely to be arrested after ED raid today claim AAP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here