‘മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിൽ’: അധിർ രഞ്ജൻ ചൗധരി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് വിമർശനം. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ് മമത-ചൗധരി പോര് മുറുകുന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ബാനർജി ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.
‘ഞങ്ങൾ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനർജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങൾക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ല’- അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.
Story Highlights: ‘Mamata Banerjee busy serving PM Modi’: Congress attack fuels INDIA rift talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here