അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി, യോഗി ആദിത്യനാഥിന് വധഭീഷണി; രണ്ട് പേർ അറസ്റ്റിൽ

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ. താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. വിഭൂതിഖണ്ഡിൽ നിന്നും പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ വധിക്കുമെന്നും ഇവർ ഭീഷണി സന്ദേശം മുഴക്കിയിരുന്നു.
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തിരുന്നു. പ്രശസ്ത ശിൽപിയും മൈസൂരു സ്വദേശിയുമായ യോഗിരാജ് അരുണാണ് ശിൽപം ഒരുക്കിയത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീരാമനും ലക്ഷ്മണനും സീതയും ഒരുമിച്ചുള്ള ശിൽപ്പമാണ് ഒരുക്കിയിരിക്കുന്നത്.
മൈസുരു സ്വദേശിയായ വിഖ്യാത ശിൽപി അരുൺ യോഗിരാജ് തയ്യാറാക്കിയ ശിൽപമാണ് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തേരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശിൽപങ്ങളാണ് അന്തിമഘട്ടത്തിൽ പരിഗണിച്ചത്.
51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാർനാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിൻറെയും ശിൽപങ്ങൾ തയ്യാറാക്കിയത് അരുൺ യോഗിരാജാണ്.
Story Highlights: ram temple bomb threat 2 arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here