മൂന്നാറിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

മൂന്നാറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സെലാനാണ് അറസ്റ്റിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഒളിവില്‍ പോയ സെലാനും ഭാര്യ സുമരി ബര്‍ജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. ജാർഖണ്ഡ് സ്വദേശിയായ പെൺകുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെൺകുട്ടിയ്ക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Story Highlights: Accused who molested 12-year-old girl in Munnar arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here