മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ട്; ഗവർണർ
താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയെന്ന് ഗവര്‍ണര്‍. കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ മറുപടി. തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ടെന്നും മാധ്യമങ്ങളോട് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.(Arif Mohammad Khan Against Brinda Karat)
തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു. എന്നെങ്കിലും അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്നായിരുന്നു ബൃന്ദ കാരാട്ടിനുള്ള ഗവർണറുടെ മറുപടി. കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്നായിരുന്നു ബൃന്ദയുടെ പരാമർശം. ബൃന്ദയുടെ പരാമർശം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Story Highlights: Arif Mohammad Khan Against Brinda Karat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here