ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു

ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബർ ദുബായിലെ ക്ഷേത്രത്തിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബൽഅലിയിലേ ക്ഷേത്രത്തിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 65 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്.(Hindu Temple in Bur Dubai Closed)
ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി നേരത്തെ നോട്ടീസ് പതിച്ചിരുന്നു. ഇന്ന് മുതൽ ജബൽ അലിയിൽ നിന്നാകും ക്ഷേത്ര സേവനങ്ങൾ ലഭ്യമാവുകയെന്ന് ക്ഷേത്ര ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു.1950ൽ നിർമ്മിച്ച ബർ ദുബായിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന ആരാധനാലയമാണ്.
യുഎഇയുടെ സഹിഷ്ണുതയുടെ പ്രതിരൂപമായി നിലകൊള്ളുന്ന നിർമ്മിതി കൂടിയാണ് ഈ ക്ഷേത്രം. പ്രവാസത്തിന്റ മൂന്ന് തലമുറകൾക്ക് മുമ്പാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് യുഎഇയിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായി ക്ഷേത്രം മാറി.രാവിലെ ആറു മുതൽ രാത്രി പത്ത് വരെയാണ് ക്ഷേത്രത്തിലെ ദർശന സമയം.
Story Highlights: Hindu Temple in Bur Dubai Closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here