Advertisement

മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎ

January 5, 2024
Google News 1 minute Read

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങേറുന്ന വേളയിൽ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. എംഎൽഎ അഡ്വ. ജി സ്റ്റീഫൻ തന്റെ ഫേസ്ബുക്ക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു.

1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌, ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌ എന്നാണ് സ്റ്റീഫൻ എം എൽ എ കുറിച്ചത്.

അഡ്വ. ജി സ്റ്റീഫൻ എം എൽ എ യുടെ ഫേസ്ബുക് പോസ്റ്റ്

അറുപത്തി രണ്ടാമത്‌ സ്കൂൾ കലോത്സവത്തിന്‌ കൊല്ലത്ത്‌ തിരി തെളിയുമ്പോൾ, 1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്‌ ….
ആരോഗ്യ വകുപ്പ്‌ മന്ത്രി സ: വീണാ ജോർജ്ജ്‌

Story Highlights: School Kalolsavam 2024 Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here