മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നതായി പരാതി; കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പരിശോധന
കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന. എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളിലാണ് പൊലീസിന്റെ വ്യാപക പരിശോധന. മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. (Inspection at massage centers in Kochi)
അതേസമയം മസാജ് സെന്ററിന്റെ മറവില്‍ കൊച്ചിയില്‍ മയക്കുമരുന്ന് വില്‍പ്പന നടന്നതായി എക്‌സൈസ് കണ്ടെത്തി.മസാജ് സെന്റര്‍ ഉടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വൈറ്റില സഹോദരന്‍ അയ്യപ്പന്‍ റോഡിലെ ഹെര്‍ബല്‍ പിജിയന്‍ സ്പായില്‍ നിന്നാണ് മയക്കുമരുന്നും ആയി ഉടമയെ പിടികൂടിയത്. കാക്കനാട് കുസുമഗിരി സ്വദേശി ആഷില്‍ ലെനിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കയ്യില്‍ നിന്ന് 38 ഗ്രാം എംഡിഎംഎ രണ്ട് ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെടുത്തു.
Story Highlights: Inspection at massage centers in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here