Advertisement

രാം ലല്ല’യെ അഭിഷേകം ചെയ്യാന്‍ 155 രാജ്യങ്ങളില്‍ നിന്നുള്ള ജലം

January 6, 2024
Google News 2 minutes Read

അയോധ്യയിലെ രാം ലല്ലയെ അഭിഷേകം ചെയ്യാന്‍ 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം.
ബിജെപി എംഎല്‍എ വിജയ് ജോളിയുടെ നേത്യത്വത്തിലാണ് 155 രാജ്യങ്ങളില്‍ നിന്നുള്ള നദിജലം അയോധ്യയിൽ എത്തിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജന്മസ്ഥലമായ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള ജലവും അയോധ്യയിൽ എത്തിച്ചു.ചൈന, ലാവോസ്, ലാത്വിയ, മ്യാന്‍മര്‍, മംഗോളിയ, സൈബീരിയ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നടക്കമാണ് നദിജലം സംഭരിച്ചത്
വെള്ളം ശേഖരിക്കാനുള്ള ശ്രമത്തോട് അതിർത്തി- മത ഭേഭമന്യേ എല്ലാവരും സഹകരിച്ചെന്ന് വിജയ് ജോളി വ്യക്തമാക്കി.

അതേസമയം അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപവാസം അനുഷ്ഠിക്കും. രാം ലല്ല പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് മോദി ഉപവാസം അനുഷ്ഠിക്കുന്നത്.
പ്രധാനമന്ത്രി സ്വന്തമായാണ് ഉപവാസം അനുഷ്ഠിയ്ക്കാനുള്ള തിരുമാനം കൈകൊണ്ടത്.
ശീലാസ്ഥാപനത്തോടനുബന്ധിച്ചും പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിച്ചിരുന്നു.

മൈസൂരുകാരനായ ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത ബാലനായ ശ്രീരാമന്റെ വിഗ്രഹമാണ് അയോധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ജനുവരി ഒന്നിന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയും.

Story Highlights: ‘Jalabhishek’ of Ram Lalla, Water from 155 nations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here