പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
അതിനാൽ തീ വേഗത്തിൽ അണച്ചു. 10 മിനിറ്റോളം ബസ് കത്തി. മുക്കാൽ ഭാഗത്തോളം സീറ്റുകളും കത്തി എരിഞ്ഞു. നിലക്കൽ-പമ്പ ഷട്ടിൽ സർവീസ് നടത്തുന്ന ബസാണ് തീ പിടിച്ചത്. വിഷയത്തിൽ ഡിപിഒ അന്വേഷണത്തിന് ഉത്തരവിട്ടു.
Story Highlights: ksrtc bus catches fire in pampa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here