Advertisement

അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് മാലിദ്വീപ്

January 6, 2024
Google News 1 minute Read
Maldives govt blocked porn sites

അശ്ലീല വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് മാലിദ്വീപ് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായാണ് പോണ്‍ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത്. എല്ലാ അശ്ലീല സൈറ്റുകളും ബ്ലോക്ക് ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് അതോറിറ്റി ഓഫ് മാലിദ്വീപിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാരും ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചില്ലെങ്കിലും ഇന്ന് മുതല്‍ അശ്ലീല വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം
മാലിദ്വീപിലെ പ്രധാന ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ധീരാഗു, ഊരേദു എന്നിവയുടെ നെറ്റ്വര്‍ക്കുകളില്‍ അശ്ലീല വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: Maldives govt blocked porn sites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here