അലച്ചില്‍ കഴിഞ്ഞ് രാമന്‍ തിരികെ വീടെത്തി; പക്ഷേ ആഴ്ചകള്‍ക്ക് മുന്‍പ് അയാളുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു, ചടങ്ങുകളും കഴിഞ്ഞിരുന്നു…

ശബരിമല നിലയ്ക്കലില്‍ കണ്ടെത്തിയ മൃതദേഹം സംസ്‌കരിച്ചത് ആളുമാറി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ എന്ന് തെറ്റിദ്ധരിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ രാമനെ ഇന്ന് കൊക്കത്തോട് നിന്ന് കണ്ടെത്തി. (mistook wrong body cremated wrong body Pathanamthitta)
രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം ആളുമാറി സംസ്‌കരിക്കുന്നത്. ബന്ധുക്കളാണ് നിലയ്ക്കലില്‍ കണ്ടെത്തിയ മൃതദേഹം രാമന്റേതാണെന്ന് പറഞ്ഞത്. മൃതദേഹത്തിന് അപ്പോള്‍ രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. രാമന്റെ മകന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി ആംബുലന്‍സില്‍ വച്ച് മൃതദേഹം പിതാവിന്റേതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം രാമന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. മൃതദേഹം രാമന്റേത് തന്നെയെന്ന് തെറ്റിദ്ധരിച്ച് വീടിനോട് ചേര്‍ന്ന വനഭൂമിയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
പത്തനംതിട്ടയിലെ കൊക്കത്തോട് വച്ചാണ് ഇന്ന് രാവിലെ ചിലര്‍ രാമന്‍ ബാബുവിനെ കണ്ടത്. പിന്നീട് ബന്ധുക്കള്‍ എത്തി ഇയാളെ തിരിച്ചറിഞ്ഞു. ഏറെ വൈകാരികമായാണ് രാമനെ വീട്ടുകാര്‍ സ്വീകരിച്ചത്. നിലക്കല്‍ മഞ്ഞത്തോട് ആദിവാസി ഊരിലെ രാമന്‍ ബാബു വീട്ടില്‍ ഒന്നും പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാമന്‍ ബാബു തിരിച്ചെത്തി അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. നിലക്കലില്‍ കണ്ട അജ്ഞാത മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലീസ്.
Story Highlights: mistook wrong body cremated wrong body Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here