ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ അമ്പലപ്പുഴയില്‍ ഭാര്യ മരിച്ചതിന് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവും കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം മിശ്രിയ മന്‍സിലില്‍ റഷീദ (60) ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കാന്‍ എടുക്കുന്നതിനിടെ റഷീദയുടെ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞും (65) കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രി കുഴഞ്ഞവീണ റഷീദയെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയുടെ വിയോഗത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു മുഹമ്മദ് കുഞ്ഞ്. ഇന്ന് രാവിലെയോടെ റഷീദയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുന്നതിനിടെ മുഹമ്മദ് കുഞ്ഞ് തളര്‍ന്നുവീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights: Wife and husband died hours apart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here