Advertisement

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

April 10, 2025
Google News 1 minute Read

കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭർത്താവും ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്.ഫയർ ഫോഴ്സ് എത്തി രണ്ട് പേരെയും രക്ഷപെടുത്തി.വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി.

രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.

Story Highlights : Husband and wife jumped into the well Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here