കേന്ദ്രത്തിനെതിരെ ഡിവൈഎഫ്ഐ സമരം നടത്തുമ്പോൾ അയോധ്യ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്; എ എ റഹീം

ഡിവൈഎഫ്ഐ കേന്ദ്രത്തിനെതിരെ സമരം നടത്തുമ്പോൾ അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ആളെക്കൂട്ടുകയാണ് യൂത്ത് കോൺഗ്രസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ കയറി വനിതാ നേതാക്കൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ കയറി അറസ്റ്റ് ചെയ്ത എത്ര സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടായത്. തിരുവഞ്ചൂരിന്റെ പൊലീസ് എത്ര വനിതകളെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്.(A A Rahim on Youth Congress protest)
എന്തിനാണ് രാഹുൽ മങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് കലാപമുണ്ടാക്കിയതിനാണ് അറസ്റ്റ്. പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. രാജ്യത്തിൻറെ തൊഴിലില്ലായ്മയുടെ മഹാസമരത്തിൽ യൂത്ത് കോൺഗ്രസ് എവിടെയുമില്ലെന്നും അദ്ദേഹത്തെ വിമർശിച്ചു.
കൊൽക്കത്ത യൂത്ത് ബ്രിഗേഡ് റാലിയുടെ തുടർച്ചയാകും ഡിവൈഎഫ്ഐ മനുഷ്യചങ്ങലയെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വലിയ യുവജന മുന്നേറ്റമാണ് കൊൽക്കത്തയിൽ ഉണ്ടായത്. വലിയ ആവേശം പകരുന്നതായിരുന്നു കൊൽക്കത്ത റാലി. സമാനമായ മുന്നേറ്റം രാജ്യത്താകെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: A A Rahim on Youth Congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here