ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കരുത്; മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി

ഡോക്ടേഴ്‌സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്‌റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പരും നല്‍കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിലേക്ക് മാറ്റാനുള്ള കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് പറയുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also : മെഡിക്കല്‍ കോളജുകളില്‍ പുതിയ 270 തസ്തികകള്‍; ഇത്രയുമധികം തസ്തികകള്‍ സൃഷ്ടിക്കുന്നത് ഇതാദ്യം; വീണാ ജോർജ്
കാരുണ്യയില്‍ മരുന്ന് ലഭിക്കുന്നില്ലെങ്കില്‍ പ്രതിസന്ധി ഉടന്‍ പരിഹരിക്കും. ഇതില്‍ കേന്ദ്രവിഹിതം 60 ശതമാനമാണെന്നും കേന്ദ്രം അത് നല്‍കുന്നില്ല. കേരളത്തിന് 826 കോടിയോളം രൂപ കേന്ദ്രവിഹിതമായി കിട്ടാനുണ്ട്.കോബ്രാന്‍ഡിങ് പ്രശ്‌നം ഉന്നയിച്ചാണ് കേന്ദ്രം ഫണ്ട് നല്‍കാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights: Antibiotics should not given without doctor’s prescription Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here