‘അയോധ്യ രാമക്ഷേത്രം ആദ്യം തുറന്നത് രാജീവ് ഗാന്ധി, ധീരമായ തീരുമാനം’; ഡി കെ ശിവകുമാർ 24 നോട്

അയോധ്യ വിഷയത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ് ഒരിക്കലും ക്ഷേത്ര നിർമാണത്തെ എതിർത്തിട്ടില്ല. രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന് ഒരു ആശയക്കുഴപ്പവുമില്ല. പ്രതികരണം ട്വന്റി ഫോർ ആൻസർ പ്ലീസിൽ.
ക്ഷേത്രം ആദ്യം തുറന്നത് രാജീവ് ഗാന്ധിയാണ്. രാജീവ് ഗാന്ധിയുടേത് ധീരമായ തീരുമാനം. ക്ഷേത്രം നിർമ്മിക്കാൻ രാജീവ് ഗാന്ധി ആർജ്ജവത്തോടെയാണ് തീരുമാനം എടുത്തത്. മതം വ്യക്തിപരമാണ് അതിനെ രാഷ്ട്രീയ വത്കരിക്കേണ്ടതില്ല.എല്ലാ മതങ്ങളെയും കോൺഗ്രസ് സംരക്ഷിക്കുന്നു. ചില ബോധപൂർവം പ്രശ്നമുണ്ടാക്കുന്നു. വിഷയം ബിജെപി രാഷ്ട്രീയവത്കരിക്കുന്നു. പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഡി കെ പ്രതികരിച്ചു.
അതേസമയം രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് ഡി കെ ശിവകുമാർ ഇന്നലെ പ്രതികരിച്ചിരുന്നു. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല, പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഡി.കെ പ്രതികരിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അഭ്യൂഹം പരന്നത്.
അതേസമയം,ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗിക തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ പ്രതികരണം.
Story Highlights: DK Shivakumar on Ayodhya Temple Construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here