കള്ളപ്പണം വെളുപ്പിക്കൽ; ശിവസേന എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്
ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ രവീന്ദ്ര വൈകാറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലെ ആഡംബര ഹോട്ടൽ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ശിവസേനയുടെ ഇരുവിഭാഗങ്ങളിലെയും എംഎൽഎമാരെ അയോഗ്യരാക്കിയ കേസിന്റെ ഫലം നാളെ വരാനിരിക്കെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയം.
ചൊവ്വാഴ്ച രാവിലെയാണ് രവീന്ദ്ര വൈകാറിന്റെ വീട്ടിൽ ഇഡി സംഘം റെയ്ഡ് നടത്തിയത്. ജോഗേശ്വരിയിലെ വസതി, ഓഫീസുകൾ, മാതോശ്രീ ക്ലബ്ബ് എന്നിവ ഉൾപ്പെടുന്ന ഏഴ് സ്ഥലങ്ങൾ പരിശോധ നടത്തി. ബിസിനസ് പങ്കാളിയുടെയും ഇടങ്ങളിലും റെയ്ഡ് നടന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ഭൂമി ദുരുപയോഗം ചെയ്ത് അവിടെ ആഡംബര ഹോട്ടലും ക്ലബ്ബും സ്ഥാപിച്ചു എന്നാണ് ആരോപണം.
മുംബൈയിലെ ജോഗേശ്വരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രവീന്ദ്ര വൈകർ. വർഷങ്ങളോളം മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് വൈകർ.
Story Highlights: Probe agency ED raids Shiv Sena MLA’s residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here