ദളിത് യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 31നാണ് നവീനും ഐശ്വര്യയും വിവാഹിതരായത്. വിവാഹത്തിന് ശേഷം തിരുപ്പൂരിലെ വീരപാണ്ടിയിൽ ഇരുവരും വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഐശ്വര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. നവീൻ പൊലീസിനെ സമീപിച്ചപ്പോൾ ഐശ്വര്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നാണ് മറുപടി നൽകിയത്. അടുത്തദിവസം നവീൻ അറിയുന്നത് ഐശ്വര്യ പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്. തുടർന്ന് കുടുംബത്തിനെതിരെ പൊലീസീൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.
Story Highlights: Woman burned to death for marrying dalit in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here