Advertisement

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

January 10, 2024
Google News 1 minute Read

ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്– വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളായി കോയമ്പത്തൂരിലാണ് താമസം.

1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.
2008ല്‍ പുറത്തിറങ്ങിയ കണിച്ചുകുളങ്ങരയില്‍ സിബിഐയാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

Story Highlights: Director Vinu Passed Away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here