Advertisement

‘ഇര എന്ന നിലയിൽ എനിക്ക് പ്രത്യേകിച്ച് കൗതുകമില്ല; പിന്നിൽ പ്രവർത്തിച്ചവരാണ് യഥാർത്ഥ പ്രതികൾ’; പ്രൊഫ. ടി ജെ ജോസഫ് 24നോട്

January 10, 2024
Google News 1 minute Read

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതു. പിന്നിൽ പ്രവർത്തിച്ചവരാണ് യഥാർത്ഥ പ്രതികളെന്ന് പ്രൊഫ. ടി ജെ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. 13 വർഷത്തിന് ശേഷം ഒരു പ്രതി പിടിയിലാവുന്നത് നാട്ടിലെ പൗരൻ എന്ന നിലയിൽ അഭിമാനാർഥമായ സംഗതിയാണ്. ഒരു ഇര എന്ന നിലയിൽ ഇതിൽ പ്രത്യേകിച്ച് കൗതുകമില്ലെന്നും പ്രൊഫ. ടി ജെ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ് കേസിലെ കാര്യത്തിൽ ഏറ്റവും മുറിവേൽപ്പിച്ചയാളെന്ന നിലയിലാണ് മുഖ്യപ്രതിയായി സവാദിനെ കാണുന്നത്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണ്. തീരുമാനം എടുത്തവരാണ്. ശരിക്കും സവാദ് ആയുധം മാത്രമാണ്. ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരൻ എന്ന നിലയിൽ സവാദിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ കൗതുകം ഉണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആരുടെയോ നിർദേശം അനുസരിച്ച് പ്രതി കൃത്യം ചെയ്‌തു. മുറിവേൽപ്പിച്ചതിനാൽ സവാദിനോട് ദേഷ്യം ഇല്ല. പക്ഷെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് സങ്കടം. അന്നും ഇന്നും ഈ കാര്യത്തിനോടുള്ള നിലപാട് ഒന്ന് തന്നെയാണ്. ഇവർ കൈയാളുകൾ മാത്രമാണ്.

എന്ന സംബന്ധിച്ച് ഇതൊരു ബാധ്യതയാണ് വീണ്ടും കോടതിയിൽ പോയി അതിന്റെ നടപടികൾക്ക് പിന്നാലെ നടക്കണം. മറ്റ് മൊഴി നൽകണം. കോടതിക്ക് പിന്നാലെ പോകണം. ചിന്തകൾ കൊണ്ടും വായനകൾ കൊണ്ടും ഞാനൊരു ദൈവ വിശ്വാസിയല്ല ആയിരുന്നു നേരത്തെ. പ്രായം കൂടുമ്പോൾ മനോബലത്തിൽ കുറവാണ് സംഭവിക്കാർ. എന്നെ സംബന്ധിച്ച് ആ മനോബലം കൂടുതലാണെന്നും .പ്രൊഫ. ടി ജെ ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു.

2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു.

കണ്ണൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. സവാദ് എങ്ങനെയാണ് കണ്ണൂരില്‍ എത്തിയതെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാകിസ്താനിലും ദുബായിലും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

Story Highlights: Prof. T J Joseph Hand Chopping Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here