എം വിജിൻ എംഎൽഎയോട് മോശമായി പെരുമാറിയ സംഭവം; കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐക്കെതിരെ നടപടിയുണ്ടാകും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വകുപ്പുതല നടപടിയിൽ ഇന്ന് തീരുമാനമെടുത്തേക്കും. സ്ഥലം മാറ്റത്തിനാണ് സാധ്യത. ഇക്കാര്യത്തിൽ കണ്ണൂർ റെയിഞ്ച് ഡിഐജിയുടെ നിലപാടാകും നിർണായകമാവുക.
എസ് ഐ പി പി ഷമീൽ എംഎൽഎയെ മനസ്സിലായ ശേഷവും മോശമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എസ് ഐ പ്രകോപനപരമായി ഇടപെട്ടതാണ് രംഗം വഷളാക്കിയതെന്നും കണ്ണൂർ എസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇന്ന് പത്തുണമണിക്ക് പൊലീസിന്റെ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാണ് നടപടി തീരുമാനം.
Read Also : രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങുകയാണേൽ ഡിഐജിയ്ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. ഒരാഴ്ച മുമ്പാണ് നഴ്സിങ് അസോസിയേഷൻ്റെ കളക്ടറേറ്റ് മാർച്ചിനിടെ എസ് ഐയും എംഎൽഎയും തമ്മിൽ തർക്കമുണ്ടായത്. കളക്ട്രേറ്റിനുള്ളിൽ കടന്നവർക്ക് കേസെടുക്കുമെന്ന എസ്‌ഐയുടെ മുന്നറിയിപ്പാണ് എംഎൽഎയുമായി വാക്കുതർക്കത്തിലേക്ക് നീങ്ങിയത്.
Story Highlights: Action will take against Kannur town SI for misbehave with M Vijin MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here