മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുഫ്തിക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്.
ഖനാബാലിലേക്ക് പോകുകയായിരുന്ന മഫ്തിയുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ സ്കോർപിയോ കാറിന്റെ മുൻഭാഗം തകർന്നു. സംഭവത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
അപകടത്തെ കുറിച്ച് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അപകടമുണ്ടാകാനുള്ള സാഹചര്യത്തെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു.
Story Highlights: Narrow Escape For Mehbooba Mufti; Car Involved In Huge Crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here