Advertisement

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

January 12, 2024
Google News 1 minute Read
kiifb masala bond thomas isaac ed

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഏജൻസി നിർദേശം നൽകിയിരുന്നു. എന്നാൽ തോമസ് ഐസക് ഹാജരാകാനുള്ള സാധ്യത കുറവെന്നാണ് ലഭിക്കുന്ന വിവരം.

തോമസ് ഐസകിന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതോടെ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു.

Story Highlights: kiifb masala bond thomas isaac ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here