തിരുവമ്പാടിയില്‍ കാറിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കലില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന്‍ ജോസഫാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് കാര്‍ കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിരുവമ്പാടി പുന്നയ്ക്കല്‍ ചപ്പാത്ത് റോഡിലാണ് സംഭവം. രാത്രി ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരന്‍ കാര്‍ കത്തുന്നത് കണ്ടതിനെ തുടര്‍ന്ന് ആദ്യം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് തൊട്ടടുത്ത തോട്ടില്‍ നിന്നടക്കം വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. ഈ സമയം ആയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു. കാറിന്റെ നമ്പറും ആര്‍സി ഓണറെയും പരിശോധിച്ചപ്പോള്‍ പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിനാണെന്ന് വ്യക്തമായി. മരിച്ചത് ഇയാള്‍ തന്നെയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Burnt body inside car in Thiruvambadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here