Advertisement

ഓസ്‌ട്രേലിയന്‍ കരുത്തിന് മുന്നില്‍ പൊരുതി വീണ് ഇന്ത്യ; രണ്ട് ഗോള്‍ തോല്‍വിയ്ക്ക് വഴങ്ങി

January 13, 2024
Google News 4 minutes Read
India vs Australia AFC Asian Cup 2023 Australia wrap up an easy 2-0 win

എഎഫ്‌സി ഏഷ്യന്‍ കപ്പ് 2024-ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പൊരുതി വീണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. ലോക റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരെ പ്രതിരോധകരുത്ത് പുറത്തെടുത്ത് തന്നെയാണ് ഇന്ത്യ രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തിന് കുറവൊന്നുമില്ലാതെ പോരാടി ഇരുടീമുകളും. ഓസ്‌ട്രേലിയയുടെ മൂര്‍ച്ചയേറിയ മുന്നേറ്റത്തെ കൃത്യമായി പ്രതിരോധിച്ചകറ്റി ഇന്ത്യ. ജിങ്കന്റെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന്റെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ കരുത്തതായത്. (India vs Australia AFC Asian Cup 2023  Australia wrap up an easy 2-0 win)

പ്രതിരോധ മികവില്‍ ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ കണ്ടത്തി ഓസ്‌ട്രേലിയ. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ജാക്‌സന്‍ ഇര്‍വിന്‍ നേടിയ ഗോളിലാണ് ഓസ്‌ട്രേലിയ ലീഡെടുത്തത്. 73-ാം മിനിറ്റില്‍ ജോര്‍ഡന്‍ ബോസ് രണ്ടാം ഗോള്‍ നേടി.

Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!

രണ്ട് ഗോളത്തിന്റെ തോല്‍വി അത് തോല്‍വി തന്നെയാണെകിലും ആരാധക ഹൃദയം കീഴടക്കിയാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രിയുടെ ഡൈവിംഗ് ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പുറത്ത് പോയത്. ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ മലയാളി താരങ്ങളായ രാഹുല്‍ കെ പി യ്ക്കും സഹലിനുമായില്ല പരുക്കാണ് സഹലിന് വില്ലനായത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് 2024 ലെ രണ്ടാം മത്സരത്തില്‍ ഇതേ സ്റ്റേഡിയത്തില്‍ 18ന് ഉസ്‌ബെകിസ്താനെ ഇന്ത്യ നേരിടും. ലോക റാങ്കിങ്ങില്‍ 68-ാം സ്ഥാനത്താണ് ഉസ്‌ബെകിസതാന്‍.

Story Highlights: India vs Australia AFC Asian Cup 2023 Australia wrap up an easy 2-0 win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here