രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്രിക്കറ്റ് ദൈവത്തിന് ക്ഷണം

ജനുവരി 22-ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിന് ക്ഷണം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ശനിയാഴ്ച സച്ചിനെ കാർഡ് നൽകി ക്ഷണിക്കുകയായിരുന്നു. സച്ചിനെ കൂടാതെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരും ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘പ്രാൺ പ്രതിഷ്ഠ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അയോധ്യ നഗരം അലങ്കരിക്കുന്ന പ്രവർത്തികൾ തകൃതിയായി നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂവായിരം വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെയുള്ളവരുടെ സംഗമവേദി കൂടിയാകും പരിപാടി.
Former Indian Cricketer Sachin Tendulkar receives an invitation to attend the 'Pran Pratishtha' ceremony of Ram Temple on January 22nd in Ayodhya, Uttar Pradesh. pic.twitter.com/W8bhR8lOMv
— ANI (@ANI) January 13, 2024
അമിതാഭ് ബച്ചൻ, രജനികാന്ത്, മുകേഷ് അംബാനി, രൺബീർ കപൂർ, ആലിയ ഭട്ട്, ജാക്കി ഷ്രോഫ്, മകൻ ടൈഗർ ഷ്റോഫ്, രത്തൻ ടാറ്റ തുടങ്ങി 7,000 ത്തോളം പേർക്ക് ഇതിനകം തന്നെ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ക്ഷണം അയച്ചിട്ടുണ്ട്.
Story Highlights: Sachin Tendulkar Receives Invitation For Pran Pratistha Ceremony Of Ram Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here