‘കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട്, ഞങ്ങൾക്ക് ബേജാറില്ല, നടക്കട്ടെ’; എം.വി ഗോവിന്ദൻ
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉറച്ച നിലപാട് കേരളത്തിലെ കോൺഗ്രസിന് ഇല്ല. ഇടതുപക്ഷം പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചു
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞബദ്ധരാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വർഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് വൻ വിജയമായിത്തീർന്നു. അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. പ്രശ്നപരിഹാരത്തിന് പുതിയ ശ്യംഖല തീർത്തിട്ടുണ്ട്. യു ഡി എഫിന്റെ ബദൽ പരിപാടി ജനങ്ങളില്ലാതെ ശുഷ്കമായി. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതികരണത്തിൽ പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.
എക്സലോജികിൽ അന്വേഷണം നടക്കട്ടെ, ആർക്കാ പ്രയാസം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്, ഭയപ്പെടുന്നില്ല. അന്വേഷണം കഴിഞ്ഞ ശേഷം കൂടുതൽ പറയാം. പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് കേന്ദ്രം അന്വേഷിക്കുന്നത്. സർക്കാരല്ലേ അന്വേഷിക്കുന്നത്,ഞങ്ങൾക്ക് ബേജാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും.ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണും. പാർട്ടിക്ക് അകത്തു തന്നെ തെറ്റുതിരുത്തൽ നടക്കുന്നു. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടി അല്ല സി.പി.ഐ എം. എം.ടി ആദ്യം ഇക്കാര്യം എഴുതുമ്പോൾ എ.കെ.ആന്റണി ആയിരുന്നു മുഖ്യമന്ത്രി. എം.ടി പറഞ്ഞത് പതിറ്റാണ്ടു കഴിഞ്ഞാലും പ്രസക്തമാണെന്നും ആം വി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights: M V Govindan reacts Veena Vijayan’s Exalogic firm investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here