Advertisement

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് യുവാവ് പിടിയില്‍

January 14, 2024
Google News 1 minute Read
Woman sexually assaulted in train one arrested

അമൃത എക്‌സ്പ്രസില്‍ 24കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.

ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്പ്രസിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്‍രില്‍ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.

Story Highlights: Woman sexually assaulted in train one arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here