അയോധ്യ രാമക്ഷേത്ര ചടങ്ങ്; അടിമത്വത്തിന്റെ പ്രതീകത്തെ തകർത്തെന്ന് മോഹൻ ഭാഗവത്

അയോധ്യ രാമക്ഷേത്ര ചടങ്ങ്, ഏറെ നാളത്തെ സ്വപ്നം സാക്ഷാത്‌കരിച്ചുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അടിമത്വത്തിന്റെ പ്രതീകത്തെ തകർത്തെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം പണികഴിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പോരാട്ടം തുടരണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
ബാബറി മസ്ജിദിനെ അടിമത്വത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച ഭഗവത്, അയോധ്യയിൽ ഏറെക്കാലത്തെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് പറഞ്ഞു.സമൂഹത്തെ സംഘടിപ്പിക്കാനും ഒന്നിപ്പിക്കാനും കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഉണ്ട്.
ലോകത്തിലെ ഒട്ടുമിക്ക സംസ്‌കാരങ്ങളും കാലക്രമേണ അപ്രത്യക്ഷമായെന്നും എന്നാൽ എല്ലാത്തരം ഉയർച്ച താഴ്ചകളും നേരിട്ടിട്ടും ഹൈന്ദവ സംസ്‌കാരം ചെറുത്തുനിൽക്കുകയും സ്വത്വം നിലനിർത്തുകയും ചെയ്‌തിട്ടുണ്ടെന്നും ഭഗവത് പറഞ്ഞു.
അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പടെ നാല് ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. മോഹന്‍ ഭാഗവതിനെ കൂടാതെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബിള്‍, മുതിര്‍ന്ന നേതാവ് സുരേഷ് ഭയ്യാജി ജോഷി, കൃഷ്ണ ഗോപാല്‍ എന്നിവരാണ് ചടങ്ങിനെത്തുക.
വിവിധ മേഖലകളില്‍ നിന്നുള്ള 2000 ലധികം പ്രമുഖ വ്യക്തിത്വങ്ങളെയാണ് ചടങ്ങിലേക്ക് സംഘപരിവാര്‍ ക്ഷണിച്ചിരിക്കുന്നത്. അതോടൊപ്പം 4000 ലധികം സന്യാസിമാരെയും ഹിന്ദു പുരോഹിതന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Story Highlights: Bhagwat long cherished dream fulfilled in Ayodhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here