Advertisement

ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ്; അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

January 15, 2024
Google News 1 minute Read
Thrissur Pooram crisis: cm pinarayi vijayan called emergency meeting

സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്. അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുള്ള റോബോട്ടിക് സർജറി കേന്ദ്രങ്ങളെ ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇനി തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നൽകാൻ കഴിയും. ഇതുവഴി രോഗികൾക്ക് ചികിത്സാ ചെലവും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഗണ്യമായി കുറയും. മലബാർ കാൻസർ സെന്ററിലും വൈകാതെ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കാൻസർ ചികിത്സാരംഗത്ത് പൊതുയോഗത്തിന്റെ തുടക്കമെന്ന് മന്ത്രി വീണാ ജോർജും വ്യക്തമാക്കി.HIPEC ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫയർ & സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Story Highlights: Robotic surgery unit RCC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here