Advertisement

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പ്; ഡോണൾഡ് ട്രംപിന് ജയം

January 16, 2024
Google News 3 minutes Read
Donald Trump Wins 1st Republican Contest Of US Presidential Race

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്കായുള്ള തെരഞ്ഞെടുപ്പിൽ ട്രംപിന് ജയം. അയോവ കോക്കസിൽ ട്രംപ് വിജയിച്ചു. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപിന്റെ വിജയം. ( Donald Trump Wins 1st Republican Contest Of US Presidential Race )

രക്തമുറഞ്ഞ് പോകുന്ന തണുപ്പിനേയും മറികടന്നാണ് വോട്ടർമാർ ട്രംപിനായി അണിനിരന്നത്. ജനുവരി 15, പ്രാദേശിക സമയം വൈകീട്ട് 7 മണിക്കാണ് അയോവ കോക്കസ് ആരംഭിച്ചത്. നിയമനടപടി നേരിടുന്നുണ്ടെങ്കിലും, മധ്യപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ട്രംപിന് കടുത്ത പിന്തുണയുണ്ടെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.

സാമ്പത്തികവും, കുടിയേറ്റവുമാണ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന വിഷയമെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കി.

Story Highlights: Donald Trump Wins 1st Republican Contest Of US Presidential Race

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here