കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അസഹിഷ്ണുത ഉച്ചസ്ഥായിയിലാണ്; ഖുഷ്ബു

കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നുവെന്നു.
കോൺഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവർ ആരോപിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് അവരുടെ പ്രതികരണം.ഗായികയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാവഹമെന്നും ഖുശ്‌ബു വ്യക്തമാക്കി.
‘‘കമ്യൂണിസ്റ്റും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കീഴിൽ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവർക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ കഴിയില്ല. അവരെയോർത്ത് ലജ്ജിക്കുന്നു.’’– ഖുഷ്ബു കുറിച്ചു.
Story Highlights: kushboo on ram temple consecration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here