പ്രധാനമന്ത്രി 150 കോടി ജനങ്ങളുടെ നേതാവ്, മാലദ്വീപിലേക്കില്ല പകരം ലക്ഷദ്വീപിലേക്ക്; നാഗാർജ്ജുന

മാലദ്വീപിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കി തെലുഗു സൂപ്പർസ്റ്റാർ നാഗാർജ്ജുന. ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നാഗാർജ്ജുനയുടെ തീരുമാനം. സംഗീതസംവിധായകൻ എംഎം കീരവാണിയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി 150 കോടി ജനങ്ങളുടെ നേതാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 17നാണ് നടൻ മാലദ്വീപിലേക്ക് പോകാനിരുന്നത്. തുടർച്ചയായി 75 ദിവസം ജോലി ചെയ്തതിന്റെ ക്ഷീണം തീർക്കാനാണ് മാലദ്വീപ് യാത്ര പ്ലാൻ ചെയ്തത്. എന്നാൽ ഇപ്പോൾ താൻ ആ യാത്ര റദ്ദാക്കിയിരിക്കുകയാണെന്നും പകരം ലക്ഷദ്വീപിലേക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിനു പകരം ലക്ഷദ്വീപിലേക്ക് എന്ന പ്രചാരണം ഒരു വിഭാഗമാളുകൾ സോഷ്യൽ മീഡിയയിൽ ശക്തമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി സെലിബ്രിറ്റികളും ചേർന്നിട്ടുണ്ട്.
അതെസമയം മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസ്സു കഴിഞ്ഞദിവസം ചൈനയിൽ നിന്ന് യാത്ര കഴിഞ്ഞെത്തിയതിനു ശേഷം ഇന്ത്യക്കെതിരെ പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മാലദ്വീപ് ആരുടെയും പുറമ്പോക്കല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Story Highlights: Nagarjuna cancels Maldives holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here