Advertisement

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

January 16, 2024
Google News 2 minutes Read
Prime Minister Modi in Kochi today for a two-day visit

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന് തുറന്ന വാഹനത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. വൈകിട്ട് ഏഴു മണിക്കാണ് മോദിയുടെ റോഡ് ഷോ ആരംഭിക്കുന്നത്.

നാളെ രാവിലെ ആറരയോടെ അദ്ദേഹം നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിന് ശേഷം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. ഗുരുവായൂരിൽ നിന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്ക്. ക്ഷേത്ര ദർശനം കഴിഞ്ഞ് പതിനൊന്നു മണിക്കുശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് മടങ്ങും. ഇതിന് ശേഷമാകും ഡൽഹിയിലേക്ക് മടങ്ങുക.

Story Highlights: Prime Minister Modi in Kochi today for a two-day visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here