Advertisement

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി വിവേക് രാമസ്വാമി

January 16, 2024
Google News 2 minutes Read
V Ramaswamy Quits Presidential Race, Endorses Trump After Iowa Caucuses Win

2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഇന്ത്യൻ-അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം. പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് മിന്നും വിജയം നേടിയത്. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. വിവേക് രാമസ്വാമി നാലാമനായാണ് പൂർത്തിയാക്കിയത്. അയോവ കോക്കസിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിവേകിന്റെ പിന്മാറ്റ പ്രഖ്യാപനം.

2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മത്സരത്തിലേയ്ക്ക് രാമസ്വാമി ഇറങ്ങിയത്. കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെയും അമേരിക്ക ആദ്യം എന്ന സമീപനത്തിലൂടെയും റിപ്പബ്ളിക്കൻ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ വിവേക് രാമസ്വാമിക്ക് കഴിഞ്ഞിരുന്നു. റിപ്പബ്ളിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാ‌ർത്ഥിയെ തിരഞ്ഞെടുക്കുന്ന ആദ്യ സംസ്ഥാനമാണ് അയോവ.

Story Highlights: V Ramaswamy Quits Presidential Race, Endorses Trump After Iowa Caucuses Win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here