രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിൽ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഡിജിപി ഓഫീസിലേക്കുള്ള മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് ജാമ്യാപേക്ഷ.
ജാമ്യം ലഭിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാനാകും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ഇന്നലെ ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഇന്നലെയാണ് മൂന്ന് കേസിൽ കൂടി രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ നിലവിൽ റിമാൻഡിൽ കഴിയുന്നത്. 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി. കേസിലെ നാലാം പ്രതിയാണ് രാഹുൽ. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.
Story Highlights: Bail plea of Youth Congress state president Rahul Mankootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here