യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവം: ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും മുംബൈ എയര്‍പോര്‍ട്ടിന് 90 ലക്ഷവും പിഴ

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും പിഴ ചുമത്തി വ്യോമയാന മന്ത്രാലയം. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.
ബിസിഎഎസ് (ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) ആണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്. മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഎയും ബിസിഎഎസും യഥാക്രമം 30 ലക്ഷം രൂപയും 60 ലക്ഷം രൂപയും പിഴ ചുമത്തി.
ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട സംഭവങ്ങള്‍ക്ക് പിന്നാലെ യാത്രക്കാര്‍ മുംബൈ വിമാനതാവളത്തില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യോമയാന നന്ത്രാലയം ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇരുവരും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി.
Story Highlights: Passengers eating on tarmac: 1.20 cr fine on IndiGo, 90L on Mumbai Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here