Advertisement

1.05 കോടി രൂപ ചെലവ്; നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ

January 18, 2024
Google News 1 minute Read

നവകേരള സദസിന് ബസ് വാങ്ങിയത് അംഗീകരിച്ച് മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങൾ ക്രമീകരിച്ച ഗതാഗത സെക്രട്ടറിയുടെ നടപടിക്കാണ് സാധുക്കരണം നൽകിയത്.

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണ‌ർക്ക് കൈമാറും.

സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. കരടിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടെന്നാണ് വിവരം. കരടിൽ ഗവർണ്ണർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Story Highlights: Cabinet Approval for Nava Kerala Bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here