Advertisement

കേന്ദ്ര അവഗണനയിൽ ഒന്നിച്ച് സമരം; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം

January 18, 2024
Google News 0 minutes Read
UDF meeting decided to reject pinarayi's invitation for Struggle against the Centre

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിന് ഇല്ലെന്ന തീരുമാനവുമായി യുഡിഎഫ്. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യുഡിഎഫ് യോഗത്തിൽ തീരുമാനം. അടിയന്തരമായി യുഡിഎഫ് ഓൺലൈനിലൂടെ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് ഒറ്റയ്ക്ക് കേന്ദ്രത്തിനെതിരെ സമര രംഗത്തുണ്ടെന്നും വിഷയം പാർലമെന്റിൽ ഉന്നയിച്ചത് യു.ഡി.എഫ് എം പിമാരാണെന്നും യുഡിഎഫ് വ്യക്തമാക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്താണ്. ആദ്യം സർക്കാർ ധൂർത്ത് അവസാനിപ്പിക്കട്ടെ എന്നും യുഡിഎഫ് യോഗത്തിൽ വിലയിരുത്തി. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്ന് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവും ഉപനേതാവും സര്‍ക്കാരിനെ ഈ തീരുമാനം അറിയിക്കും. യോജിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസിൽ നേരത്തേ തന്നെ ധാരണയായിരുന്നു.

കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡല്‍ഹിയിലെ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here