‘പ്രതാപൻ തുടരും, പ്രതാപത്തോടെ’: ടി.എൻ.പ്രതാപനായി തൃശൂരിൽ ചുവരെഴുത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവും എംപിയുമായ ടി.എൻ.പ്രതാപനായി വീണ്ടും ചുവരെഴുത്ത്. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്ന ചുവരെഴുത്താണ് തൃശൂർ എളവള്ളിയിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്നാണ് വിവരം.
നേരത്തെ ടി.എൻ.പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടങ്ങ് കവലയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രതാപൻ നേരിട്ട് ഇടപെട്ട് ഇതു നീക്കി. പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിർദേശം നൽകിയതായും ടി.എൻ.പ്രതാപൻ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനു പിന്നാലെയാണ് സിറ്റിങ് എംപിയായ പ്രതാപനായി ഗുരുവായൂരിനടുത്തുള്ള എളവള്ളിയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Story Highlights: Graffiti Painting For TN Prathapan in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here