ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യും: പ്രധാനമന്ത്രി നരേന്ദ്ര മോദി

മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർ വേൾഡെന്ന സങ്കൽപത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗളൂരുവിൽ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ( india will design airplanes for the world in future says pm )
വ്യോമയാന മേഖലയിൽ ഇന്ത്യയിൽ വനിതകൾ ധാരാളമായി എത്തുന്നുണ്ട്. രാജ്യത്തെ 15 ശതമാനം പൈലറ്റുമാരും വനിതകളാണ്. ലോകശരാശരിയെക്കാൾ എത്രയോ മടങ്ങ് കൂടുതലാണത്. ബോയിങ് സുകന്യ പദ്ധതിയിലൂടെ കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരും. ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾക്ക് പോലും പൈലറ്റ് ആകുക എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയുമെന്നും രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Story Highlights: india will design airplanes for the world in future says pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here