‘ആരു വന്നാലും വന്നില്ലെങ്കിലും ഞാൻ പോകും’: പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹർഭജൻ

രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്. തീരുമാനം വ്യക്തിപരമാണ്. താൻ രാമക്ഷേത്രത്തിൽ പോകുന്നതുകൊണ്ട് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഹർഭജൻ പറഞ്ഞു.
‘ചടങ്ങിൽ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോൺഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ് പാർട്ടികൾ വന്നാലും വന്നില്ലെങ്കിലും, ഞാൻ തീർച്ചയായും പോകും. ഒരു ദൈവവിശ്വാസി എന്ന നിലയിലുള്ള എൻ്റെ വ്യക്തിപരമായ തീരുമാനമാണിത്. ഈ സമയത്ത് ക്ഷേത്രം നിർമ്മിക്കുന്നത് നമ്മുടെ ഭാഗ്യമാണ്, നമ്മൾ എല്ലാവരും ഇവിടെ വന്ന് ശ്രീരാമന്റെ അനുഗ്രഹം വാങ്ങണം. രാമനിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ഞാൻ തീർച്ചയായും രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകും’- ഹർഭജൻ പറഞ്ഞു.
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായി ക്ഷേത്രം തുറക്കാനുള്ള പാർട്ടിയുടെ അജണ്ടയ്ക്ക് ഇന്ധനം നൽകില്ലെന്നും, ബിജെപി ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ നിലപാട്.
Story Highlights: AAP’s Harbhajan Singh on Ram Mandir inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here