Advertisement

വീണാ വിജയനെതിരെ ഒരു കോടതിയിലും കേസില്ല, എന്നിട്ടും വീണയുടെ ദൃശ്യമുൾപ്പടെ വാർത്ത നൽകുന്നു; മാധ്യമങ്ങൾക്ക് എതിരെ എ.എ റഹീം

January 20, 2024
Google News 0 minutes Read
MP AA Rahim in favor of Veena Vijayan

എക്സാലോജിക് ക്രമക്കേട് ആരോപണം ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ഒരു കോടതിയിൽ പോലും കേസില്ലെന്നും ന്യായീകരിച്ച് എ.എ റഹീം എം.പി. വീണയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾ വാർത്ത നൽകുകയാണ്. ഇക്കാര്യത്തിലൊക്കെ മാധ്യമങ്ങൾ ധാർമികത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട വിവരം ഗൗരവകരമാണ്. ധനകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽ പ്രാധാനമന്ത്രി ഇടപെട്ടത് ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാൻ പ്രാധാനമന്ത്രി സമ്മർദ്ദം ചെലുത്തിയെന്നത് സ്ഥിരീകരിച്ച വിവരമാണ്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി അട്ടിമറിക്കുകയാണ്. സംസ്ഥാനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും.

നകാര്യ കമ്മിഷന്റെ നടപടിക്രമങ്ങളിൽ പ്രാധാനമന്ത്രി ഇടപെട്ടതിന് എതിരെ അതിശക്തമായ പ്രതിഷേധം ഉയരും. മനുഷ്യച്ചങ്ങല രാജ്യത്തിനാകെ ആവേശമാകും. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഐതിഹാസിക സമരമായി ഇത് മാറുമെന്നും എ.എ റഹീം എം.പി വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here