Advertisement

റിപ്പബ്ലിക് ദിനം എന്തുകൊണ്ട് കർത്തവ്യ പഥിൽ ആഘോഷിക്കുന്നു?

January 20, 2024
Google News 2 minutes Read
Republic Day 2024_ Significance and why it is celebrated on kartavya path

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. എല്ലാവർഷവും വിപുലമായ പരിപാടികളോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുക. എന്തിനാണ് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് ഈ ദിനം കർത്തവ്യ പഥിൽ ആഘോഷിക്കുന്നത്? വിശദമായി അറിയാം…

നാട്ടുരാജ്യങ്ങളാൽ ഭിന്നിക്കപ്പെട്ടു കിടന്ന, പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളോട് പോരാടിയാണ്​ നമ്മുടെ പൂർവികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്​. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26 നാണ്. ഡോ. ബി ആർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമയ്ക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ചുവരുന്നത്.

1930 ജനുവരി 26 ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്. വിപുലമായ ആഘോഷങ്ങളോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. 1950 മുതൽ 1954വരെ ഡൽഹിയിലെ വിവിധയിടങ്ങളിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷനൽ സ്​റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി.

1955 മുതലാണ് ആഘോഷ ചടങ്ങുകൾ കർത്തവ്യ പഥിൽ നടത്താൻ തുടങ്ങിയത്. മുമ്പ് രാജ്പഥ് എന്നറിയപ്പെട്ടിരുന്ന കാർത്തവ്യ പാതയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. കൊളോണിയൽ ഭരണത്തിൽ നിന്ന് ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രതീകപ്പെടുത്തുന്ന കർത്തവ്യ പാഥ് റിപ്പബ്ലിക ദിന പരേഡിന്റെ മറുപേരുതന്നെയാണ്. രാഷ്‌ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, സൗത്ത് ബ്ളോക്ക്, നോർത്ത്ബ്ളോക്ക്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു പാത കൂടിയാണിത്. 1911ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമന്റെ ബഹുമാനാർത്ഥമായിരുന്നു ഈ പാഥയ്ക്ക് ലണ്ടനിലെ ‘കിംഗ്‌സ്‌വേ’യ്‌ക്ക് സമാനമായ പേരു നൽകിയത്. സ്വാതന്ത്ര്യാനന്തരം പേര് കിംഗ്‌സ്‌വേയുടെ ഹിന്ദി പരിഭാഷയായ രാജ്പഥ് ആയി.

Story Highlights: Republic Day 2024: Significance and why it is celebrated on kartavya path

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here