Advertisement

മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയം, പിണറായിയെ ദുർബലപ്പെടുത്തുന്ന നിലപാട് ബി.ജെ.പി സ്വീകരിക്കില്ല; ഷിബു ബേബി ജോൺ

January 20, 2024
Google News 1 minute Read
Shibu Baby John criticizes Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ രം​ഗത്ത്. നവകേരളാ സദസ്സിൽ മോദിയെ പേരെടുത്ത് പറഞ്ഞ് ഒരു പ്രസംഗം പോലും മുഖ്യമന്ത്രി നടത്തിയില്ലെന്നും മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം വിമർശിച്ചു.

പിണറായി വിജയനെ ദുർബലപ്പെടുത്തുന്ന നിലപാട് ബി.ജെ.പി സ്വീകരിക്കില്ല. മോദിക്ക് ആറന്മുള കണ്ണാടി കൊടുത്തതിനു താൻ വിമർശിക്കപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി മോദിയെ സ്വീകരിച്ചപ്പോൾ ഇരട്ടത്താപ്പാണ് കാണുന്നത്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20-ൽ 20 സീറ്റും യു.ഡി.എഫ് നേടും.

കരുവന്നൂരുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന് ഇതിലെന്തെങ്കിലും സ്വാധീനമുണ്ടോ എന്നറിയില്ല. അങ്ങനെ ആർക്കെങ്കിലും സംശയം തോന്നിയാൽ കുറ്റം പറയാനാവില്ല. എക്സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മറുപടി വേണം. ഇതിലൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നന്നായി അറിയാം.

പിണറായിയെ ദുർബലപ്പെടുത്താൻ ബി.ജെ.പി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രി ഈ ആരോപണങ്ങളിലെല്ലാം മറുപടി പറയാൻ ബാധ്യസ്ഥനാണ്. സർ സി.പിയെ ലജ്ജിപ്പിക്കുന്ന നരനായാട്ടാണ് കേരളത്തിൽ നടക്കുന്നത്. പ്രതിഷേധത്തോട് മോദിയേക്കാൾ അസഹിഷ്ണുതയാണ് കേരളത്തിൽ കാണുന്നത്. ഇതിൽ യെച്ചൂരിയുടെ മറുപടി കേൾക്കണമെന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here