‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം
ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടിയുടെ വീഡിയോയ്ക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം. കേന്ദ്രസർക്കാർ, കേരളത്തോട് കാണിക്കുന്ന പകപോക്കൽ അവഗണന കാണിക്കുന്നുവെന്ന വീഡിയോ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളായും സന്ദേശങ്ങൾ വഴിയുമാണ് ഭീഷണി. ( cyber attack against praseetha chalakkudy )
ഡിവൈഎഫ്‌ഐ മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് വീഡിയോ ചെയ്തതിന്റെ പേരിലാണ് വിദ്വേഷ പ്രചാരണം. ‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി.
ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ പോസ്റ്റർ പ്രചാരണം നടത്തുന്നതായി പ്രസീത പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയിൽ പ്രസീത പറഞ്ഞു. ഈശ്വര വിശ്വാസം തീപന്തമാണ് അതെടുത്ത് തലചൊറിയരുത് എന്നാണ് വിമർശകരോട് പ്രസീത പറയുന്നത്. എല്ലാ വർഷവും ഭർത്താവും മകനും ശബരിമലക്ക് പോകാറുണ്ട്. വിശ്വാസങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് തനെന്നും പ്രസീത വീഡിയോയിൽ പറയുന്നു. തന്നെയും തൻറെ പാട്ടുകളെയും ഇഷ്ടമുള്ളവർ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കുന്നു.
Story Highlights: cyber attack against praseetha chalakkudy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here