Advertisement

ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു; മുഖ്യമന്ത്രി

January 21, 2024
1 minute Read
pinarayi vijayan response on gaza war

സഹകരണ മേഖലയിലെ അഴിമതി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങൾ ഒറ്റപ്പെട്ട രീതിയിൽ കാണുന്നുണ്ട്. സഹകരണ മേഖലയിൽ നിലനിൽക്കുന്നത് രാഷ്ട്രീയത്തിനതീതമായ യോജിപ്പാണുള്ളത്. ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനക്ഷേമത്തിന് മുന്‍ഗണന തുടക്കത്തിലെ സഹകരണ മേഖല നല്‍കിയിരുന്നു. ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു. വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് സഹകരണ സ്ഥാപനങ്ങള്‍ മാറി. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ്. അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായിട്ടുണ്ട് ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു. ഇത്തരം കാര്യങ്ങള്‍ സഹകരണ മേഖല വളരെ ഗൗരവമായി കാണേണ്ടതാണ്. സഹകരണ രംഗം ജനങ്ങള്‍ പൊതുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്ന മേഖലയായി കേരളത്തില്‍ മാറി.

വലിയ തരത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. സ്വന്തമായി വിഭവമുള്ളവരായി പ്രാഥമിക സഹകരണ സംഘങ്ങള്‍ മാറി. മറ്റു സംസ്ഥാനങ്ങളുടെ സഹകാരികള്‍ ഇത് അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല സ്വാഭാവികമായും അഭിമാനകരമായ വളര്‍ച്ചയിലേക്ക് കടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Pinarayi Vijayan about politics in Cooperative Sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top